എഡിറ്റര്‍
എഡിറ്റര്‍
കരിപ്പൂര്‍ വഴി വീണ്ടും സ്വര്‍ണ്ണവേട്ട: കുങ്കുമപ്പൂവും പിടിച്ചെടുത്തു
എഡിറ്റര്‍
Saturday 4th January 2014 5:17pm

gold-coin

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണവേട്ട.  കുങ്കുമപ്പൂവും പിടിച്ചെടുത്തു. രണ്ട് യാത്രക്കാരില്‍ നിന്നുമായി മൂന്ന് കിലോ സ്വര്‍ണ്ണവും 12 കിലോഗ്രാം കുങ്കുമപ്പൂവുമാണ് പിടികൂടിയത്.

ദുബായ് എമിറേറ്റ്‌സ് വിമാനത്തിലെത്തിയ കണ്ണൂര്‍ സ്വദേശി ജാഫറിന്റെ പക്കല്‍ നിന്നാണ് 12കിലോ ഗ്രാം കുങ്കുമപ്പൂവും 520 ഗ്രാം സ്വര്‍ണ്ണവും പിടികൂടിയത്.

പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന കുങ്കുമപ്പൂവും പതിനഞ്ച് ലക്ഷം വിലമതിക്കുന്ന സ്വര്‍ണ്ണവുമാണ് ജാഫറിന്റെ പക്കല്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്.

ദുബായില്‍ നിന്നും എയര്‍ ഇന്ത്യയില്‍ എത്തിയ തൃശ്ശൂര്‍ സ്വദേശി അബ്ദുള്‍ സമദിന്റെ പക്കല്‍ നിന്ന് രണ്ടര കിലോ സ്വര്‍ണ്ണമാണ് പോലീസ് പിടിച്ചെടുത്തത്.

ഗ്യാസ് സ്റ്റൗവിലെ ബര്‍ണറിന്റെ മാതൃകയിലാക്കിയാണ് ഇയാള്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.

നാല്‍പ്പത് കിലോയിലധികം സ്വര്‍ണ്ണമാണ് നവംബറിന് ശേഷം കരിപ്പൂരില്‍ നിന്നും കസ്റ്റംസ് പിടിച്ചെടുത്തത്.

Advertisement