എഡിറ്റര്‍
എഡിറ്റര്‍
ബാങ്കുകള്‍ വഴിയുള്ള സ്വര്‍ണ വില്‍പ്പന നിരോധിച്ചു
എഡിറ്റര്‍
Friday 7th June 2013 12:45am

gold-coins

മുംബൈ: ബാങ്കുകള്‍ ശാഖകള്‍ വഴി സ്വര്‍ണ നാണയങ്ങള്‍ വില്‍ക്കുന്നത് റിസര്‍വ് ബാങ്ക് നിരോധിച്ചു. സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് ഈ നടപടി.

ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ വാര്‍ഷിക പൊതു യോഗത്തില്‍ സംസാരിക്കവെ ധനമന്ത്രി പി.ചിദംബരം അറിയിച്ചതാണിത്. ബാങ്കുകള്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് പുറമെയാണ് ഈ നടപടിയെന്ന് ധനമന്ത്രി പറഞ്ഞു.

Ads By Google

വിദേശ വ്യാപാര കമ്മിക്ക് പ്രധാന കാരണങ്ങളില്‍ ഒന്ന് സ്വര്‍ണ ഇറക്കുമതിയാണ്. സ്വര്‍ണത്തിന്റെ വില ഇടിഞ്ഞതോടെ സാധാരണക്കാരായ ജനങ്ങള്‍ക്കാണ് ആശ്വാസമായത്.

എന്നാല്‍ അവരില്‍ ഞാനുണ്ടായിരുന്നില്ല. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില താഴുന്നത് ഇന്ത്യക്ക് മോശം വാര്‍ത്തയാണെന്ന് അന്നേ ഞാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറോട് പറഞ്ഞിരുന്നു’ ചിദംബരം പറഞ്ഞു.

വിദേശ വ്യാപാര കമ്മി വര്‍ധിക്കുന്നതിനിടെ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരുന്നു. സ്വര്‍ണത്തിനെതിരെ വായ്പ അനുവദിക്കുന്നത് കുറയ്ക്കാനും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.

സ്വര്‍ണത്തിന്റെ അമിതമായ ഇറക്കുമതി നിലനില്‍ക്കുന്നതല്‌ളെന്നും ഈ നിക്ഷത്തേില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം ബാങ്കുകളോട് നിര്‍ദേശിച്ചു.

Advertisement