Categories

സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സ്വര്‍ണത്തിന് വില കുറഞ്ഞു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന്‍ വില 23,080 രൂപയും ഗ്രാമിന് 2885 രൂപയുമായി.

സെപ്റ്റംബര്‍ 14 ന് രേഖപ്പെടുത്തിയ 24,160 രൂപയാണ് ഇതുവരെയുള്ള റെക്കോര്‍ഡ് നിരക്ക്. ആഗോള വിപണിയിലെ ഇന്നലെയുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് പ്രതിഫലിച്ചത്.

Ads By Google

അതേസമയം ആഗോളവിപണിയിലെ വില ഇന്ന് ഉയര്‍ന്നിട്ടുണ്ട്. ട്രോയ് ഔണ്‍സിന് 31.1 ഗ്രാം 0.8 ഡോളറിന്റെ നേരിയ വര്‍ധനയോടെ 1736.81 ഡോളര്‍ നിരക്കിലാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്.

24,160 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. കഴിഞ്ഞ മാസം തുടങ്ങുമ്പോള്‍ 23,240 രൂപയായിരുന്നു   ഒരു പവന്‍ സ്വര്‍ണത്തിന് വില. പിന്നീട് കുതിച്ചുയര്‍ന്ന ശേഷം വില കുറഞ്ഞു തുടങ്ങുകയായിരുന്നു.

വിവാഹ, ഉത്സവ സീസണ്‍ തുടരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണ വില ഉയര്‍ത്തിനിര്‍ത്തുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിവാഹ സീസണ്‍ ആയതിനാല്‍ എല്ലാ ജ്വല്ലറികളിലും സ്വര്‍ണ ശേഖരം ഉയര്‍ത്തി നിര്‍ത്തുന്ന പ്രവണതയാണ് കാണിക്കുന്നത്.

Tagged with: