എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണം കുതിപ്പ് തുടരുന്നു
എഡിറ്റര്‍
Thursday 23rd August 2012 10:29am

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണത്തിന്റെ കുതിപ്പ് തുടരുന്നു. പവന് 150 രൂപയുടെ വര്‍ധനവോടെ 22,880 ആണ് പുതിയ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,860 ആയി.

തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണത്തിന്റെ വില വര്‍ധിക്കുന്നത്. ഇന്നലെ പവന് 200 രൂപ കൂടി 22,720 ലെത്തിയിരുന്നു.

Ads By Google

ആഗോള സാമ്പത്തിക രംഗത്തെ ഉലച്ചിലുകളും ഉത്സവ, വിവാഹ സീസണുകളിലെ സ്വര്‍ണത്തിന്റെ ആവശ്യവുമാണ് സ്വര്‍ണത്തിന്റെ വില ഉയരാന്‍ കാരണം. ആഗോള വിപണിയിലെ സ്വര്‍ണത്തിന്റെ വില ട്രോയ് ഔണ്‍സിന് 1644 രൂപയായി. ഡോളറിന്റെ വില ആഗോള വിപണിയില്‍ ഇടിഞ്ഞതും സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളിലും സ്വര്‍ണ നിക്ഷേപത്തിനുള്ള താത്പര്യം വര്‍ധിച്ചിട്ടുണ്ട്.  ഇവിടെ സ്വര്‍ണ നാണയങ്ങളുടേയും ബാറുകളുടേയും വില്‍പ്പനയില്‍ 15 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

Advertisement