കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപ കൂടി 23,800 രൂപയാണ് പുതിയ വില. ഗ്രാമിന് 10 രൂപയുടെ വര്‍ധനവോടെ 2,975 രൂപയുമായി.

കഴിഞ്ഞ ശനിയാഴ്ച്ച ഉയര്‍ന്ന 23,720 രൂപയായിരുന്നു ഇതുവരെയുണ്ടായിരുന്ന ഏറ്റവും ഉയര്‍ന്ന വില.

Ads By Google

ആഗോളവിപണിയിലും സ്വര്‍ണത്തിന് വില ഉയരുകയാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില കുത്തനെ ഉയരാനുള്ള പ്രധാന കാരണം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതും സ്വര്‍ണവില ഉയരാന്‍ കാരണമായി.

സ്വര്‍ണവിലയില്‍ ഇനിയും വര്‍ധനവുണ്ടാകാനാണ് സാധ്യതയെന്നാണ് നിരീക്ഷകര്‍ പറയുന്നത്.