കൊച്ചി: സ്വാര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 80 രൂപ വര്‍ധിച്ച് 23,880 രൂപയായി. ഗ്രാമിന് 2,985 രൂപയാണ് പുതിയ വില.

ആഗോള വിപണിയിലും സ്വര്‍ണം കുതിക്കുകയാണ്‌. ബാങ്കുകള്‍ സ്വര്‍ണ നിക്ഷേപം ഉയര്‍ത്തിയതും സ്വര്‍ണത്തിന്റെ വില വര്‍ധിക്കാന്‍ കാരണമാണ്. രൂപയുടെ മൂല്യം കുറഞ്ഞതും സ്വര്‍ണവില വര്‍ധിച്ചതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു.

Ads By Google

ആവശ്യത്തിനനുസരിച്ച് സ്വര്‍ണം ലഭ്യമാകാത്തതാണ് വില കുത്തനെ ഉയരാന്‍ കാരണമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ആഗോള വിപണിയില്‍ പ്രതിവര്‍ഷം 3700-3800 ടണ്‍ സ്വര്‍ണമാണ് വില്‍പനക്കെത്തുന്നത്. ഖനികളില്‍ നിന്നും പഴയ സ്വര്‍ണകൈമാറ്റത്തിലൂടെയുമാണ് ഇത്രയും സ്വര്‍ണം ലഭ്യമാകുന്നത്. വര്‍ധിച്ച ചിലവ് കാരണം ഖനികളിലെ സ്വര്‍ണ ഉത്പാദനം കൂട്ടുക അസാധ്യമാണ്.