Categories

സ്വര്‍ണവില വീണ്ടും 23,000 ത്തിന് മുകളില്‍

കൊച്ചി: സ്വര്‍ണവില വീണ്ടും 23,000 ത്തിന് മുകളിലെത്തി. പവന് 200 രൂപ കൂടി 23,040 രൂപയായി. ഗ്രാമിന് 25 രൂപയാണ് ഇന്നു കൂടിയത്. 2,880 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. മൂന്ന് ദിവസം 22,840 എന്ന നിരക്കില്‍ തുടര്‍ന്ന ശേഷമാണ് ഇന്ന് വില കൂടിയത്.

Ads By Google

24,240 രൂപയാണ് ഇതുവരെ സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. നവംബര്‍ 27 നാണ് ഈ നിരക്കിലെത്തി റെക്കോര്‍ഡിട്ടത്.   പിന്നീട് വില കുറയുകയായിരുന്നു.

23,400 രൂപ നിരക്കിലാണ് ഡിസംബറില്‍ സ്വര്‍ണവില ആരംഭിച്ചത്. പിന്നീട് 20 ന് 23,000 ത്തില്‍ താഴെയെത്തുകയായിരുന്നു. അതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ വില നേരിയ തോതില്‍ ഉയര്‍ന്നു. 0.80 ഡോളറിന്റെ നേട്ടവുമായി 1,671.70 ഡോളറിലാണ്.

ഈ വര്‍ഷം തുടക്കത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ എട്ട് ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ വിറ്റഴിയുന്ന സ്വര്‍ണത്തിന്റെ 50% വിവാഹാവശ്യത്തിനുള്ളതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 ടണ്‍ സ്വര്‍ണം വിറ്റഴിഞ്ഞു.

സുരക്ഷിത നിക്ഷേപമാര്‍ഗമായി അംഗീകരിക്കപ്പെട്ടിട്ടുളളതാണ് സ്വര്‍ണം.

Tagged with: