കൊച്ചി: സ്വര്‍ണവില പവന് 40 രൂപ കുറഞ്ഞു. 23320 രൂപയാണ് പവന് ഇന്നത്തെ വില. ഗ്രാമിന് അഞ്ച് രൂപ നിരക്കിലാണ് വില കുറഞ്ഞത്. 2915 രൂപയാണ് ഗ്രാമിന് വില.

Ads By Google

വിവാഹ, ഉത്സവ സീസണ്‍ തുടരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണ വില ഉയര്‍ത്തിനിര്‍ത്തുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിവാഹ സീസണ്‍ ആയതിനാല്‍ എല്ലാ ജ്വല്ലറികളിലും സ്വര്‍ണ ശേഖരം ഉയര്‍ത്തി നിര്‍ത്തുന്ന പ്രവണതയാണ് കാണിക്കുന്നത്.

രാജ്യാന്തര വിപണിയിലും ട്രോയി ഔണ്‍സിന് വില കൂടി.