Categories

സ്വര്‍ണം: 240 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. 23,600 രൂപയാണ് പവന്‍ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2950 രൂപയായി.

ഇന്നലെ ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് ഒറ്റയടിക്ക് 1275 രൂപയായിരുന്നു കുറഞ്ഞത്. വില്‍പ്പനക്കാര്‍ വന്‍തോതില്‍ സ്വര്‍ണം വിറ്റതാണ് ഇടിവിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Ads By Google

ഇത് ഇന്ത്യയില്‍ സ്വര്‍ണവില കുറയാന്‍ കാരണമായേക്കുമെന്ന് ഇന്നലെയെ വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടി കാണിച്ചത്. ഗ്രാമിന് 3015 രൂപയും പവന് 24120 രൂപയുമായിരുന്നു ബുധനാഴ്ചത്തെ സ്വര്‍ണവില.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 24,240 രൂപയിലെത്തി ഇന്നലെ റെക്കോര്‍ഡിട്ട ശേഷമാണ് സ്വര്‍ണവിലയില്‍ കുറവുണ്ടായത്. ഈ മാസം ആദ്യം പവന് 23,240 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് കുറഞ്ഞ് നവംബര്‍ മൂന്നിന് 22,880 രൂപയായി.

എന്നാല്‍ തുടര്‍ന്ന് മൂന്നാഴ്ച കൊണ്ട് കുത്തനെ വില ഉയര്‍ന്നു. ശനിയാഴ്ച പവന് വില 24,000 രൂപയിലെത്തിയിരുന്നു. തിങ്കളാഴ്ച 160 രൂപയുടെ വര്‍ധനയോടെ റെക്കോര്‍ഡ് വിലയായിരുന്ന 24,160 രൂപയില്‍ തിരിച്ചെത്തി. ഇന്നലെ വീണ്ടും 80 രൂപ കൂടിയാണ് പുതിയ ഉയരം കണ്ടത്.

ഈ വര്‍ഷം തുടക്കത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ എട്ട് ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ വിറ്റഴിയുന്ന സ്വര്‍ണത്തിന്റെ 50% വിവാഹാവശ്യത്തിനുള്ളതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 ടണ്‍ സ്വര്‍ണം വിറ്റഴിഞ്ഞു. സുരക്ഷിത നിക്ഷേപമാര്‍ഗമായി അംഗീകരിക്കപ്പെട്ടിട്ടുളളതാണ് സ്വര്‍ണം.

Tagged with: