Categories

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ കൂടി 23,680 രൂപയായി. ഗ്രാമിന് പത്ത് രൂപയാണ് കൂടിയത്. 2,960 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്.

Ads By Google

പത്തു ദിവസത്തിനു ശേഷം സ്വര്‍ണവിലയില്‍ ഇന്നലെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസം ആറിന് 23,120 രൂപയിലെത്തിയ ശേഷം സ്വര്‍ണ വില കയറ്റത്തിന്റെ പാതയിലായിരുന്നു.

അതിനു ശേഷം ഇന്നലെ 160 രൂപ കുറഞ്ഞ് 23,600ല്‍ എത്തി. 24,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

ഈ വര്‍ഷം തുടക്കത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ എട്ടു ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ വിറ്റഴിയുന്ന സ്വര്‍ണത്തിന്റെ 50% വിവാഹാവശ്യത്തിനുള്ളതാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 700 ടണ്‍ സ്വര്‍ണം വിറ്റഴിഞ്ഞു.

സുരക്ഷിത നിക്ഷേപമാര്‍ഗമായി അംഗീകരിക്കപ്പെട്ടിട്ടുളളതാണ് സ്വര്‍ണം. വിലക്കയറ്റം, പണത്തിനു മൂല്യം കുറയുക, ഓഹരി വിപണി അടക്കമുളള നിക്ഷേപമാര്‍ഗങ്ങള്‍ തകരുക തുടങ്ങിയ സാഹചര്യങ്ങളില്‍ സ്വര്‍ണവില ഉയരും.

രാജ്യാന്തര വില ഉയരുന്നതിനൊപ്പം, ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം ഇടിയുന്നതു കൂടിയാകുമ്പോള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ വില കുത്തനെ ഉയരുന്നു.

ഈ വര്‍ഷം രണ്ടാം പകുതിയില്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ധിക്കുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ എട്ട് ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ വിറ്റഴിയുന്ന സ്വര്‍ണത്തിന്റെ 50% വിവാഹാവശ്യത്തിനുള്ളതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 ടണ്‍ സ്വര്‍ണം വിറ്റഴിഞ്ഞു.

Tagged with: