എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 23,720
എഡിറ്റര്‍
Saturday 10th November 2012 10:14am

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 160 രൂപ ഉയര്‍ന്ന് 23,720 രൂപയിലും ഗ്രാമിന് 20 രൂപ 2965 രൂപയിലുമെത്തി. ഇന്നലെയും സ്വര്‍ണവില 80 രൂപ ഉയര്‍ന്നിരുന്നു. പവന് 24,160 രൂപയാണ് ഇതുവരെയുള്ള ഉയര്‍ന്ന വില.

രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കാന്‍ കാരണമായത്.

Ads By Google

അമേരിക്കയില്‍ ഒബാമ ഭരണത്തിലേറിയ സാഹചര്യം അനുകൂലമാക്കിയാണ് ഇന്ത്യന്‍ വിപണിയിലും വിലയില്‍ വര്‍ധന തുടരുന്നത്. രണ്ട് ദിവസമായി ഇന്ത്യയില്‍ രൂപയുടെ വിനമയ മൂല്യം കുറഞ്ഞതും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചു.

ബുധനാഴ്ചയാണ് സ്വര്‍ണവില ഒറ്റയടിക്ക് 360 രൂപ കൂടി 23,480 രൂപയായത്. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നലെ വീണ്ടും വില വര്‍ധിച്ചത്.

സുരക്ഷിത നിക്ഷേപമാര്‍ഗമായി അംഗീകരിക്കപ്പെട്ടിട്ടുളളതാണ് സ്വര്‍ണം. വിലക്കയറ്റം, പണത്തിന് മൂല്യം കുറയുക, ഓഹരി വിപണി അടക്കമുളള നിക്ഷേപമാര്‍ഗങ്ങള്‍ തകരുക തുടങ്ങിയ സാഹചര്യങ്ങളില്‍ സ്വര്‍ണവില ഉയരും.

രാജ്യാന്തര വില ഉയരുന്നതിനൊപ്പം, ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം ഇടിയുന്നത് കൂടിയാകുമ്പോള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ വില കുത്തനെ ഉയരുന്നു.

ഈ വര്‍ഷം രണ്ടാം പകുതിയില്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ധിക്കുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ എട്ട് ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ വിറ്റഴിയുന്ന സ്വര്‍ണത്തിന്റെ 50% വിവാഹാവശ്യത്തിനുള്ളതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 ടണ്‍ സ്വര്‍ണം വിറ്റഴിഞ്ഞു.

Advertisement