എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണവില താഴ്ന്നു
എഡിറ്റര്‍
Saturday 3rd November 2012 11:43am

കൊച്ചി: സ്വര്‍ണവില താഴ്ന്നു. പവന് 240 രൂപ കുറഞ്ഞ് 22,840 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞു. ഒരു ഗ്രാമിന് 2855 രൂപയാണ് ഇന്നത്തെ വില. രണ്ടു മാസങ്ങള്‍ക്കു ശേഷമാണ് സ്വര്‍ണവില 23,000ത്തില്‍ താഴുന്നത്.

ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു.രാജ്യാന്തരവിപണിയില്‍ വില കുറയുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Ads By Google

24,160 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. കഴിഞ്ഞ മാസം തുടങ്ങുമ്പോള്‍ 23,240 രൂപയായിരുന്നു   ഒരുപവന്‍ സ്വര്‍ണത്തിന് വില. പിന്നീട് കുതിച്ചുയര്‍ന്ന ശേഷം വില കുറഞ്ഞുതുടങ്ങുകയായിരുന്നു.

വിവാഹ, ഉത്സവ സീസണ്‍ തുടരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണ വില ഉയര്‍ത്തിനിര്‍ത്തുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

വിവാഹ സീസണ്‍ ആയതിനാല്‍ എല്ലാ ജ്വല്ലറികളിലും സ്വര്‍ണ ശേഖരം ഉയര്‍ത്തി നിര്‍ത്തുന്ന പ്രവണതയാണ് കാണിക്കുന്നത്

Advertisement