Categories

സ്വര്‍ണവില കുറഞ്ഞു;പവന് 22,800 രൂപ

കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. പവന് 80 രൂപയുടെ കുറവാണ് ഇന്നു രേഖപ്പെടുത്തിയത്. 22,800 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില.

Ads By Google

ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 2,850 രൂപയായി. ഇന്നലെ പവന് 120 രൂപ കുറഞ്ഞ് 22,880 രൂപയായിരുന്നു.24,240 രൂപയാണ് ഇതുവരെ സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

,400 രൂപ നിരക്കിലാണ് ഡിസംബറില്‍ സ്വര്‍ണവില ആരംഭിച്ചത്. പിന്നീട് 20 ന് 23,000 ത്തില്‍ താഴെയെത്തുകയായിരുന്നു. അതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ വില നേരിയ തോതില്‍ ഉയര്‍ന്നു. 0.80 ഡോളറിന്റെ നേട്ടവുമായി 1,671.70 ഡോളറിലാണ്.

ഈ വര്‍ഷം തുടക്കത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ എട്ട് ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ വിറ്റഴിയുന്ന സ്വര്‍ണത്തിന്റെ 50% വിവാഹാവശ്യത്തിനുള്ളതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 ടണ്‍ സ്വര്‍ണം വിറ്റഴിഞ്ഞു.

സുരക്ഷിത നിക്ഷേപമാര്‍ഗമായി അംഗീകരിക്കപ്പെട്ടിട്ടുളളതാണ് സ്വര്‍ണം.

ഒന്നര മാസത്തിനു ശേഷം ഈ മാസം ഒന്നിനാണ് വില വീണ്ടും 23,000 ത്തിനു മുകളിലെത്തിയത്. പിന്നീട് ഇടയ്ക്കിടെ കുറഞ്ഞും കൂടിയും നീങ്ങുകയാണ്.

Tagged with: