കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ ഉയര്‍ന്ന് 23,600 രൂപയ്ക്കാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 2,950 രൂപയായി. പവന് 24,160 രൂപയാണ് ഇതുവരെയുള്ള റെക്കോഡ് നിരക്ക്.

വിവാഹ, ഉത്സവ സീസണ്‍ തുടരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണ വില ഉയര്‍ത്തിനിര്‍ത്തുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിവാഹ സീസണ്‍ ആയതിനാല്‍ എല്ലാ ജ്വല്ലറികളിലും സ്വര്‍ണ ശേഖരം ഉയര്‍ത്തി നിര്‍ത്തുന്ന പ്രവണതയാണ് കാണിക്കുന്നത്. രാജ്യാന്തര വിപണിയിലും ട്രോയി ഔണ്‍സിന് വില കൂടി.

Ads By Google

പവന് 24,160 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. അതേസമയം, ഓഹരി വിപണി ഇടിവിലാണ് വ്യാപാരം തുടങ്ങിയത്. ഇന്നലെ 21.07 പോയിന്റ് നേട്ടമുണ്ടാക്കിയ സെന്‍സെക്‌സ് ഇന്ന് 86 പോയിന്റ് നഷ്ടത്തില്‍ 18,608.31 ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 23.40 പോയിന്റ് നഷ്ടത്തില്‍ 5650.50ലെത്തി.