എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണവില കുറഞ്ഞു
എഡിറ്റര്‍
Wednesday 2nd January 2013 12:51pm

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞ് 22,960 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 2870 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

Ads By Google

പുതുവര്‍ഷത്തിലെ ആദ്യദിനമായ ചൊവ്വാഴ്ച പവന് 200 രൂപ കൂടി 23,040 രൂപയായിരുന്നു. മൂന്നുദിവസം 22,840 രൂപയില്‍ തുടര്‍ന്ന ശേഷമാണ് ചൊവ്വാഴ്ച വില കൂടിയത്.

ഡിസംബര്‍ 19ന് ശേഷം ചൊവ്വാഴ്ച ആദ്യമായാണ് പവന്‍വില 23,000 രൂപക്ക് മുകളിലെത്തിയത്. 24,240 രൂപയാണ് ഇതുവരെ സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

23,400 രൂപ നിരക്കിലാണ് ഡിസംബറില്‍ സ്വര്‍ണവില ആരംഭിച്ചത്. പിന്നീട് 20 ന് 23,000 ത്തില്‍ താഴെയെത്തുകയായിരുന്നു. അതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ വില നേരിയ തോതില്‍ ഉയര്‍ന്നു. 0.80 ഡോളറിന്റെ നേട്ടവുമായി 1,671.70 ഡോളറിലാണ്.

ഈ വര്‍ഷം തുടക്കത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ എട്ട് ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ വിറ്റഴിയുന്ന സ്വര്‍ണത്തിന്റെ 50% വിവാഹാവശ്യത്തിനുള്ളതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 ടണ്‍ സ്വര്‍ണം വിറ്റഴിഞ്ഞു.

സുരക്ഷിത നിക്ഷേപമാര്‍ഗമായി അംഗീകരിക്കപ്പെട്ടിട്ടുളളതാണ് സ്വര്‍ണം.

Advertisement