Categories

സ്വര്‍ണ വില 24000 ആയി

കൊച്ചി: സ്വര്‍ണവില ഉയര്‍ന്ന് 24000 രൂപയായി. ശനിയാഴ്ച പവന് 120 രൂപ വര്‍ധിച്ചതോടെയാണ് ഈ ഉയരത്തിലേക്ക് കടന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3000രൂപയായി.

ഇത് രണ്ടാം തവണയാണ് പവന് വില 24000ത്തിലെത്തുന്നത്. കഴിഞ്ഞ സെപ്തംബറില്‍ ആയിരുന്നു ആദ്യമായി ഈ റെക്കോര്‍ഡ് കടന്നത്.
മൂന്നാഴ്ചയായി സ്വര്‍ണ വില മുന്നോട്ടു തന്നെയാണ് കുതിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മുന്നേറ്റമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്.

Ads By Google

സപ്തംബറില്‍ രേഖപ്പെടുത്തിയ 24160 രൂപയാണ് സ്വര്‍ണം ഇതുവരെ രേഖപ്പെടുത്തിയ റെക്കോഡ് നിരക്ക്.

ഈ വര്‍ഷം തുടക്കത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ എട്ടു ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ വിറ്റഴിയുന്ന സ്വര്‍ണത്തിന്റെ 50% വിവാഹാവശ്യത്തിനുള്ളതാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 700 ടണ്‍ സ്വര്‍ണം വിറ്റഴിഞ്ഞു.

സുരക്ഷിത നിക്ഷേപമാര്‍ഗമായി അംഗീകരിക്കപ്പെട്ടിട്ടുളളതാണ് സ്വര്‍ണം. വിലക്കയറ്റം, പണത്തിനു മൂല്യം കുറയുക, ഓഹരി വിപണി അടക്കമുളള നിക്ഷേപമാര്‍ഗങ്ങള്‍ തകരുക തുടങ്ങിയ സാഹചര്യങ്ങളില്‍ സ്വര്‍ണവില ഉയരും.

രാജ്യാന്തര വില ഉയരുന്നതിനൊപ്പം, ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം ഇടിയുന്നതു കൂടിയാകുമ്പോള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ വില കുത്തനെ ഉയരുന്നു.

ഈ വര്‍ഷം രണ്ടാം പകുതിയില്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ധിക്കുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ എട്ട് ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ വിറ്റഴിയുന്ന സ്വര്‍ണത്തിന്റെ 50% വിവാഹാവശ്യത്തിനുള്ളതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 ടണ്‍ സ്വര്‍ണം വിറ്റഴിഞ്ഞു.

അതേസമയം, ആഗോള വിപണിയിലെ വില കുറഞ്ഞു. ആഗോള വിപണയില്‍ ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 0.70 ഡോളര്‍ വര്‍ധനയോടെ 1722.90 ഡോളര്‍ നിരക്കിലാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്.

Tagged with: