Categories

സ്വര്‍ണവില കുറഞ്ഞു

കൊച്ചി: രണ്ടു ദിവസത്തെ മുന്നേറ്റത്തിന് ശേഷം സ്വര്‍ണവില വ്യാഴാഴ്ച താഴ്ന്നു. പവന് 80 രൂപ കുറഞ്ഞ് 22,200 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,775 രൂപയും.

Ads By Google

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പവന്‍വില 240 രൂപ ഉയര്‍ന്നിരുന്നു.

അതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് 1.30 ഡോളറാണ് വര്‍ധിച്ചത്. ഇതോടെ വില 1,597.60 ഡോളറായി.

24,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. കഴിഞ്ഞ നവംബര്‍ 27നാണ് ഈ നിരക്കിലെത്തി റെക്കോര്‍ഡിട്ടത്.

അതിനിടെ അന്താരാഷ്ട്ര വിപണിയില്‍ വില നേരിയ തോതില്‍ ഉയര്‍ന്നു.

ഇറക്കുമതി ചുങ്കം വഴി  സ്വര്‍ണ്ണം ഇറക്കുമതിക്ക് ഗ്രാമിന് 60 രൂപ മുതല്‍ 75 രൂപ വരെ തീരുവ വര്‍ദ്ധിക്കും.  5620 കോടി ഡോളറിന്റെ സ്വര്‍ണ്ണമാണ് 2012 ല്‍ രാജ്യത്ത് ഇറക്കുമതി ചെയ്തത്.

വര്‍ധിച്ച തോതിലുള്ള സ്വര്‍ണ്ണ ഇറക്കുമതി  സമ്പദ്‌രംഗത്ത് പ്രശ്‌നം സൃഷ്ടിക്കുമെന്നും ഇത് തടയാന്‍ തീരുവ വര്‍ധിപ്പിക്കേണ്ടിവരുമെന്നും ധനമന്ത്രി പി. ചിദംബരം ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരുവ വര്‍ധിപ്പിച്ച നടപടി നിലവിലെ ധനക്കമ്മി കുറക്കാന്‍ വഴിയൊരുക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

Tagged with: