എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണവിലയില്‍ നേരിയ വര്‍ധന;പവന് 22,120 രൂപ
എഡിറ്റര്‍
Tuesday 26th February 2013 10:38am

കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ കൂടി 22,120 രൂപയായി. ഗ്രാമിന് പത്ത് രൂപയാണു കൂടിയത്.

ഒരു ഗ്രാം സ്വര്‍ണത്തിന് 2,765 രൂപ നിരക്കിലാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു.

Ads By Google

24,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. കഴിഞ്ഞ നവംബര്‍ 27നാണ് ഈ നിരക്കിലെത്തി റെക്കോര്‍ഡിട്ടത്.

അതിനിടെ അന്താരാഷ്ട്ര വിപണിയില്‍ വില നേരിയ തോതില്‍ ഉയര്‍ന്നു.

ഇറക്കുമതി ചുങ്കം വഴി  സ്വര്‍ണ്ണം ഇറക്കുമതിക്ക് ഗ്രാമിന് 60 രൂപ മുതല്‍ 75 രൂപ വരെ തീരുവ വര്‍ദ്ധിക്കും.  5620 കോടി ഡോളറിന്റെ സ്വര്‍ണ്ണമാണ് 2012 ല്‍ രാജ്യത്ത് ഇറക്കുമതി ചെയ്തത്.

വര്‍ധിച്ച തോതിലുള്ള സ്വര്‍ണ്ണ ഇറക്കുമതി  സമ്പദ്‌രംഗത്ത് പ്രശ്‌നം സൃഷ്ടിക്കുമെന്നും ഇത് തടയാന്‍ തീരുവ വര്‍ധിപ്പിക്കേണ്ടിവരുമെന്നും ധനമന്ത്രി പി. ചിദംബരം ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരുവ വര്‍ധിപ്പിച്ച നടപടി നിലവിലെ ധനക്കമ്മി കുറക്കാന്‍ വഴിയൊരുക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

Advertisement