Categories

സ്വര്‍ണവില വീണ്ടും താഴ്ന്നു

കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും താഴ്ന്നു. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ് 22,560 രൂപയിലെത്തി. ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്. ഇതോടെ വില 2,820 രൂപയിലെത്തി.

Ads By Google

വ്യാഴാഴ്ചയും പവന് 80 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ടു ദിവസം കൊണ്ട് 160 രൂപയുടെ ഇടിവാണ് പവന്‍വിലയിലുണ്ടായത്.

ഇതിനിടെ, അന്താരാഷ്ട്ര വിപണിയിലും വില താഴ്ന്നു. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) രണ്ടു ഡോളര്‍ താഴ്ന്ന് 1632.40 ഡോളറായി.

24,240 രൂപയാണ് ഇതുവരെ സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.
24,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. കഴിഞ്ഞ നവംബര്‍ 27നാണ് ഈ നിരക്കിലെത്തി റെക്കോര്‍ഡിട്ടത്.

അതിനിടെ അന്താരാഷ്ട്ര വിപണിയില്‍ വില നേരിയ തോതില്‍ ഉയര്‍ന്നു.

ഇറക്കുമതി ചുങ്കം വഴി  സ്വര്‍ണ്ണം ഇറക്കുമതിക്ക് ഗ്രാമിന് 60 രൂപ മുതല്‍ 75 രൂപ വരെ തീരുവ വര്‍ദ്ധിക്കും എന്നാല്‍ വിവാഹ സീസണ്‍ അവസാന ഘട്ടമായതിനാല്‍ വ്യാപാരത്തോത് ഇപ്പോള്‍ കുറവാണ്.

5620 കോടി ഡോളറിന്റെ സ്വര്‍ണ്ണമാണ് 2012 ല്‍ രാജ്യത്ത് ഇറക്കുമതി ചെയ്തത്. വര്‍ധിച്ച തോതിലുള്ള സ്വര്‍ണ്ണ ഇറക്കുമതി  സമ്പദ്‌രംഗത്ത് പ്രശ്‌നം സൃഷ്ടിക്കുമെന്നും ഇത് തടയാന്‍ തീരുവ വര്‍ധിപ്പിക്കേണ്ടിവരുമെന്നും ധനമന്ത്രി പി. ചിദംബരം ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരുവ വര്‍ധിപ്പിച്ച നടപടി നിലവിലെ ധനക്കമ്മി കുറക്കാന്‍ വഴിയൊരുക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

Tagged with: