എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണവിലയില്‍ വര്‍ധന
എഡിറ്റര്‍
Tuesday 9th October 2012 10:02am

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 23240 രൂപയായിട്ടാണ് വില ഉയര്‍ന്നത്. 120 രൂപയാണ് പവന് ഉയര്‍ന്നത്. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. 2905 രൂപയാണ് ഗ്രാമിന് വില.

Ads By Google

24,160 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. കഴിഞ്ഞ മാസം തുടങ്ങുമ്പോള്‍ 23,240 രൂപയായിരുന്നു   ഒരു പവന്‍ സ്വര്‍ണത്തിന് വില. പിന്നീട് കുതിച്ചുയര്‍ന്ന ശേഷം വില കുറഞ്ഞു തുടങ്ങുകയായിരുന്നു.

വിവാഹ, ഉത്സവ സീസണ്‍ തുടരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണ വില ഉയര്‍ത്തിനിര്‍ത്തുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിവാഹ സീസണ്‍ ആയതിനാല്‍ എല്ലാ ജ്വല്ലറികളിലും സ്വര്‍ണ ശേഖരം ഉയര്‍ത്തി നിര്‍ത്തുന്ന പ്രവണതയാണ് കാണിക്കുന്നത്.

Advertisement