Categories

സ്വര്‍ണവില കൂടി; പവന് 22,800 രൂപ

കൊച്ചി: സ്വര്‍ണവില കൂടി. പവന് 80 രൂപ കൂടി 22,800 രൂപയായി. ഗ്രാമിന് പത്ത് രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 2,850 രൂപ നിരക്കിലാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്.

Ads By Google

രാജ്യാന്തര വിപണിയില്‍ വില വര്‍ധിച്ചതാണ് ഇവിടെയും നേരിയ വിലക്കയറ്റത്തിനു കാരണമായത്. 24,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

23,400 രൂപ നിരക്കിലാണ് ഡിസംബറില്‍ സ്വര്‍ണ്ണ വില ആരംഭിച്ചത്. പിന്നീട് 20 ന് 23,000 ത്തില്‍ താഴെയെത്തുകയായിരുന്നു. അതിനിടെ അന്താരാഷ്ട്ര വിപണിയില്‍ വില നേരിയ തോതില്‍ ഉയര്‍ന്നു.

ഇറക്കുമതി ചുങ്കം വഴി  സ്വര്‍ണ്ണം ഇറക്കുമതിക്ക് ഗ്രാമിന് 60 രൂപ മുതല്‍ 75 രൂപ വരെ തീരുവ വര്‍ദ്ധിക്കും എന്നാല്‍ വിവാഹ സീസണ്‍ അവസാന ഘട്ടമായതിനാല്‍ വ്യാപാരത്തോത് ഇപ്പോള്‍ കുറവാണ്.

5620 കോടി ഡോളറിന്റെ സ്വര്‍ണ്ണമാണ് 2012 ല്‍ രാജ്യത്ത് ഇറക്കുമതി ചെയ്തത്. വര്‍ധിച്ച തോതിലുള്ള സ്വര്‍ണ്ണ ഇറക്കുമതി  സമ്പദ്‌രംഗത്ത് പ്രശ്‌നം സൃഷ്ടിക്കുമെന്നും ഇത് തടയാന്‍ തീരുവ വര്‍ധിപ്പിക്കേണ്ടിവരുമെന്നും ധനമന്ത്രി പി. ചിദംബരം ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരുവ വര്‍ധിപ്പിച്ച നടപടി നിലവിലെ ധനക്കമ്മി കുറക്കാന്‍ വഴിയൊരുക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

Tagged with: