എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണവില വീണ്ടും താഴ്ന്നു
എഡിറ്റര്‍
Saturday 2nd February 2013 11:25am

കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും താഴ്ന്നു. ശനിയാഴ്ച പവന് 40 രൂപ താഴ്ന്ന് 22,760 രൂപയിലെത്തി. ഗ്രാമിന് അഞ്ചു രൂപയാണ് താഴ്ന്നത്. ഇതോടെ വില 2,845 രൂപയായി.

Ads By Google

വെള്ളിയാഴ്ച പവന്‍വില 160 രൂപ താഴ്ന്ന് 22,800 രൂപയിലെത്തിയിരുന്നു. ഇന്ന് 40 രൂപ കൂടി താഴ്ന്നതോടെ രണ്ടു ദിവസം കൊണ്ട് 200 രൂപയാണ് കുറഞ്ഞത്.

അതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 3.80 ഡോളറാണ് ഉയര്‍ന്നത്. ഇതോടെ വില 1,667.60 ഡോളറിലെത്തി.

രാജ്യാന്തര വിപണിയില്‍ ഉണ്ടാകുന്ന വില വ്യത്യാസമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. 24,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

23,400 രൂപ നിരക്കിലാണ് ഡിസംബറില്‍ സ്വര്‍ണവില ആരംഭിച്ചത്. പിന്നീട് 20 ന് 23,000 ത്തില്‍ താഴെയെത്തുകയായിരുന്നു. അതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ വില നേരിയ തോതില്‍ ഉയര്‍ന്നു. 0.80 ഡോളറിന്റെ നേട്ടവുമായി 1,671.70 ഡോളറിലാണ്.

ഇറക്കുമതി ചുങ്കം ഉയര്‍ത്തിയതു വഴി സ്വര്‍ണം  ഇറക്കുമതിക്ക് ഗ്രാമിന് 60 രൂപ മുതല്‍ 75 രൂപ വരെ തീരുവ വര്‍ധിക്കും. എന്നാല്‍ വിവാഹ സീസണ്‍ അവസാനഘട്ടമായതിനാല്‍ വ്യാപാരത്തോത് ഇപ്പോള്‍ കുറവാണ്.

5620 കോടി ഡോളറിന്റെ സ്വര്‍ണമാണ് 2012ല്‍ രാജ്യത്ത് ഇറക്കുമതി ചെയ്തത്. വര്‍ധിച്ച തോതിലുള്ള സ്വര്‍ണ ഇറക്കുമതി സമ്പദ്രംഗത്ത് പ്രശ്‌നം സൃഷ്ടിക്കുമെന്നും ഇത് തടയാന്‍ തീരുവ വര്‍ധിപ്പിക്കേണ്ടിവരുമെന്നും ധനമന്ത്രി പി. ചിദംബരം ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരുവ വര്‍ധിപ്പിച്ച നടപടി നിലവിലെ ധനക്കമ്മി കുറക്കാന്‍ വഴിയൊരുക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി

Advertisement