എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണവില പവന് 23,200 രൂപയായി
എഡിറ്റര്‍
Wednesday 23rd January 2013 10:21am

കൊച്ചി: സ്വര്‍ണവില വീണ്ടും കൂടി. പവന് 120 രൂപ വര്‍ധിച്ച് 23,200 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 15 രൂപ കൂടി 2900 രൂപയായി.

Ads By Google

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 50 ശതമാനം കൂട്ടിയ സര്‍ക്കാര്‍ തീരുമാനം വന്ന് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണത്തിന്റെ വില കൂടുന്നത്.

ചൊവ്വാഴ്ച കേരള വിപണിയില്‍ പവന് 280 രൂപ ഉയര്‍ന്ന് 23,080 രൂപയിലെത്തിരുന്നു. ഒരുഗ്രാം സ്വര്‍ണത്തിന് 35 രൂപയാണ് ചൊവ്വാഴ്ച വര്‍ധിച്ചത്.ചുങ്കം ഉയര്‍ത്തിയതു വഴി സ്വര്‍ണം  ഇറക്കുമതിക്ക് ഗ്രാമിന് 60 രൂപ മുതല്‍ 75 രൂപ വരെ തീരുവ വര്‍ധിക്കും. എന്നാല്‍ വിവാഹ സീസണ്‍ അവസാനഘട്ടമായതിനാല്‍ വ്യാപാരത്തോത് ഇപ്പോള്‍ കുറവാണ്.

ചുങ്കം നാലു ശതമാനത്തില്‍ നിന്ന് ആറായിട്ടാണ് ഉയര്‍ത്തിയത്. 22,800 രൂപയായിരുന്നു ഇന്നലെ വില. ജനുവരി ഒന്നിന് 23,040 രൂപയായിരുന്നു സ്വര്‍ണ വില.

5620 കോടി ഡോളറിന്റെ സ്വര്‍ണമാണ് 2012ല്‍ രാജ്യത്ത് ഇറക്കുമതി ചെയ്തത്. വര്‍ധിച്ച തോതിലുള്ള സ്വര്‍ണ ഇറക്കുമതി സമ്പദ്രംഗത്ത് പ്രശ്‌നം സൃഷ്ടിക്കുമെന്നും ഇത് തടയാന്‍ തീരുവ വര്‍ധിപ്പിക്കേണ്ടിവരുമെന്നും ധനമന്ത്രി പി. ചിദംബരം ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരുവ വര്‍ധിപ്പിച്ച നടപടി നിലവിലെ ധനക്കമ്മി കുറക്കാന്‍ വഴിയൊരുക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി

Advertisement