എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണവിലയില്‍ വര്‍ധന
എഡിറ്റര്‍
Wednesday 9th January 2013 2:46pm

കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധന. പവന് 120 രൂപ കൂടി 22,920 രൂപയായി. ഗ്രാമിന് 15 രൂപയാണd കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 2,865 രൂപ നിരക്കിലാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്.

Ads By Google

രാജ്യാന്തര വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

24,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. നവംബര്‍ 27നാണ് ഈ നിരക്കിലെത്തി റെക്കോര്‍ഡിട്ടത്. പിന്നീട് കുറയുകയായിരുന്നു.

24,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

കഴിഞ്ഞ നവംബര്‍ 27നാണ് ഈ നിരക്കിലെത്തി റെക്കോര്‍ഡിട്ടത്. പിന്നീട് വില കുറയുകയായിരുന്നു. ഒന്നര മാസത്തിനു ശേഷം ഈ മാസം ഒന്നിന് വില വീണ്ടും 23,000 ത്തിനു മുകളിലെത്തിയിരുന്നു. രണ്ടു വര്‍ഷമായി സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്.

23,400 രൂപ നിരക്കിലാണ് ഡിസംബറില്‍ സ്വര്‍ണവില ആരംഭിച്ചത്. പിന്നീട് 20 ന് 23,000 ത്തില്‍ താഴെയെത്തുകയായിരുന്നു. അതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ വില നേരിയ തോതില്‍ ഉയര്‍ന്നു. 0.80 ഡോളറിന്റെ നേട്ടവുമായി 1,671.70 ഡോളറിലാണ്.

ഈ വര്‍ഷം തുടക്കത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ എട്ട് ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ വിറ്റഴിയുന്ന സ്വര്‍ണത്തിന്റെ 50% വിവാഹാവശ്യത്തിനുള്ളതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 ടണ്‍ സ്വര്‍ണം വിറ്റഴിഞ്ഞു.

സുരക്ഷിത നിക്ഷേപമാര്‍ഗമായി അംഗീകരിക്കപ്പെട്ടിട്ടുളളതാണ് സ്വര്‍ണം.

 

 

ഒന്നര മാസത്തിനു ശേഷം ഈ മാസം ഒന്നിനാണ് വില വീണ്ടും 23,000 ത്തിനു മുകളിലെത്തിയത്. പിന്നീട് ഇടയ്ക്കിടെ കുറഞ്ഞും കൂടിയും നീങ്ങുകയാണ്്.

Advertisement