കൊച്ചി: സ്വര്‍ണവില കൂടി. പവന് 80 രൂപ കൂടി 22,400 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2800 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Ads By Google

വ്യാഴാഴ്ച പവന് 120 രൂപ കുറഞ്ഞ് 22,320 രൂപയായിരുന്നു. ബുധനാഴ്ച പവന് 240 രൂപ വര്‍ധിച്ചിരുന്നു. പവന് 22,440 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്.

തിങ്കളാഴ്ച സ്വര്‍ണ വിലയില്‍ 80 രൂപയുടെ വര്‍ധനയുണ്ടായി. ചൊവ്വാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ ബുധനാഴ്ച വര്‍ധനവുണ്ടാവുകയായിരുന്നു. 24,240 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.

കഴിഞ്ഞ നവംബര്‍ 27ന് ആണ് ഈ വിലയിലെത്തി റെക്കോര്‍ഡിട്ടത്.

കഴിഞ്ഞ നവംബര്‍ 27ന് ആണ് ഈ നിരക്കിലെത്തി റെക്കോര്‍ഡിട്ടത്. ഇറക്കുമതി ചുങ്കം ഉയര്‍ത്തിയതു വഴി സ്വര്‍ണം  ഇറക്കുമതിക്ക് ഗ്രാമിന് 60 രൂപ മുതല്‍ 75 രൂപ വരെ തീരുവ വര്‍ധിക്കും.

5620 കോടി ഡോളറിന്റെ സ്വര്‍ണമാണ് 2012ല്‍ രാജ്യത്ത് ഇറക്കുമതി ചെയ്തത്. വര്‍ധിച്ച തോതിലുള്ള സ്വര്‍ണ ഇറക്കുമതി സമ്പദ്രംഗത്ത് പ്രശ്‌നം സൃഷ്ടിക്കുമെന്നും ഇത് തടയാന്‍ തീരുവ വര്‍ധിപ്പിക്കേണ്ടിവരുമെന്നും ധനമന്ത്രി പി. ചിദംബരം ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തീരുവ വര്‍ധിപ്പിച്ച നടപടി നിലവിലെ ധനക്കമ്മി കുറക്കാന്‍ വഴിയൊരുക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.