Categories

സ്വര്‍ണവില കൂടി

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപ കൂടി 23,120 രൂപയായി. ഗ്രാമിന് 10 രൂപയാണ്ഉയര്‍ന്നത്. ഇതോടെ വില 2,890 രൂപയായി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി 23,040 രൂപയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു പവന്‍ വില.

Ads By Google

അതിനിടെ അന്താരാഷ്ട്ര വിപണിയില്‍ വില നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ട്രോയ് ഔണ്‍സിന് 31.1 ഗ്രാം 3.10 ഡോളര്‍ വര്‍ധിച്ച് 1,714.20 ഡോളറായി.

24,160 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. കഴിഞ്ഞ മാസം തുടങ്ങുമ്പോള്‍ 23,240 രൂപയായിരുന്നു   ഒരുപവന്‍ സ്വര്‍ണത്തിന് വില. പിന്നീട് കുതിച്ചുയര്‍ന്ന ശേഷം വില കുറഞ്ഞുതുടങ്ങുകയായിരുന്നു.

വിവാഹ, ഉത്സവ സീസണ്‍ തുടരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണ വില ഉയര്‍ത്തിനിര്‍ത്തുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

വിവാഹ സീസണ്‍ ആയതിനാല്‍ എല്ലാ ജ്വല്ലറികളിലും സ്വര്‍ണ ശേഖരം ഉയര്‍ത്തി നിര്‍ത്തുന്ന പ്രവണതയാണ് കാണിക്കുന്നത്

Tagged with: