Categories

സ്വര്‍ണവില വര്‍ധിച്ചു; പവന് 23,080 രൂപ

കൊച്ചി: സ്വര്‍ണവില പവന് 280 രൂപ വര്‍ധിച്ച് 23,080 രൂപയായി. ഗ്രാമിന് 2,885 രൂപയാണ് ഇന്നത്തെ വില. സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തിയതിനെ തുടര്‍ന്ന് വിലകൂടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Ads By Google

ചുങ്കം ഉയര്‍ത്തിയതു വഴി സ്വര്‍ണം  ഇറക്കുമതിക്ക് ഗ്രാമിന് 60 രൂപ മുതല്‍ 75 രൂപ വരെ തീരുവ വര്‍ധിക്കും. എന്നാല്‍ വിവാഹ സീസണ്‍ അവസാനഘട്ടമായതിനാല്‍ വ്യാപാരത്തോത് ഇപ്പോള്‍ കുറവാണ്.

ചുങ്കം നാലു ശതമാനത്തില്‍ നിന്ന് ആറായിട്ടാണ് ഉയര്‍ത്തിയത്. 22,800 രൂപയായിരുന്നു ഇന്നലെ വില. ജനുവരി ഒന്നിന് 23,040 രൂപയായിരുന്നു സ്വര്‍ണ വില.

5620 കോടി ഡോളറിന്റെ സ്വര്‍ണമാണ് 2012ല്‍ രാജ്യത്ത് ഇറക്കുമതി ചെയ്തത്. വര്‍ധിച്ച തോതിലുള്ള സ്വര്‍ണ ഇറക്കുമതി സമ്പദ്രംഗത്ത് പ്രശ്‌നം സൃഷ്ടിക്കുമെന്നും ഇത് തടയാന്‍ തീരുവ വര്‍ധിപ്പിക്കേണ്ടിവരുമെന്നും ധനമന്ത്രി പി. ചിദംബരം ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരുവ വര്‍ധിപ്പിച്ച നടപടി നിലവിലെ ധനക്കമ്മി കുറക്കാന്‍ വഴിയൊരുക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി

Tagged with: