കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന. ഗ്രാമിന് 15 രൂപ കൂടി 2760 രൂപയും പവന് 120 രൂപ കൂടി 22080 യാണ് ഇന്നത്തെ വില.

ആഗോള വിപണിയിലെ വില വര്‍ദ്ധനയ്ക്ക് പിന്നാലെ ഇന്നലെയും പവന്‍വിലയില്‍ 120 രൂപയുടെ വര്‍ദ്ധന ഉണ്ടായിരുന്നു. 22,120 രൂപയാണ് സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ റെക്കോര്‍ഡ് നിരക്ക്. ജൂണ്‍ 2 നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി 22000 രൂപ ഭേദിച്ച് റെക്കോഡിട്ടത്.