എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണവില താഴ്ന്നു; പവന് 23,720
എഡിറ്റര്‍
Saturday 22nd September 2012 10:00am

കൊച്ചി: സ്വര്‍ണവില പവന് 200 രൂപ താഴ്ന്ന് 23,720ല്‍ എത്തി. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 2,965 രൂപയായി. ഡോളറിനെതിരെ രൂപ കരുത്താര്‍ജിക്കുന്നതാണ് ആഭ്യന്തര വിപണിയില്‍ വില കുറയാന്‍ കാരണം.

റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയായിരുന്ന സ്വര്‍ണ വിലയില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ബുധനാഴ്ച ഗ്രാമിന് 10 രൂപ കൂടി 2980 രൂപയായിരുന്നു. പവന് 24,160 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

Ads By Google

വിവാഹ, ഉത്സവ സീസണ്‍ തുടരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണ വില ഉയര്‍ത്തിനിര്‍ത്തുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിവാഹ സീസണ്‍ ആയതിനാല്‍ എല്ലാ ജ്വല്ലറികളിലും സ്വര്‍ണ ശേഖരം ഉയര്‍ത്തി നിര്‍ത്തുന്ന പ്രവണതയാണ് കാണിക്കുന്നത്.

രാജ്യാന്തര വിപണിയിലും ട്രോയി ഔണ്‍സിന് വില കൂടി.

Advertisement