എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞു
എഡിറ്റര്‍
Friday 29th March 2013 12:39pm

കൊച്ചി: സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 22,240 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2780 രൂപയായി. ഇന്നലെ പവന് 22,360 രൂപയായിരുന്നു.

Ads By Google

24,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. കഴിഞ്ഞ നവംബറിലാണ് ഈ നിരക്കിലെത്തി റെക്കോര്‍ഡിട്ടത്.

ദിവസങ്ങളായി വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. 24,240 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.

കഴിഞ്ഞ നവംബര്‍ 27ന് ആണ് ഈ നിരക്കിലെത്തി റെക്കോര്‍ഡിട്ടത്. ഇറക്കുമതി ചുങ്കം ഉയര്‍ത്തിയതു വഴി സ്വര്‍ണം  ഇറക്കുമതിക്ക് ഗ്രാമിന് 60 രൂപ മുതല്‍ 75 രൂപ വരെ തീരുവ വര്‍ധിക്കും.

5620 കോടി ഡോളറിന്റെ സ്വര്‍ണമാണ് 2012ല്‍ രാജ്യത്ത് ഇറക്കുമതി ചെയ്തത്. വര്‍ധിച്ച തോതിലുള്ള സ്വര്‍ണ ഇറക്കുമതി സമ്പദ്രംഗത്ത് പ്രശ്‌നം സൃഷ്ടിക്കുമെന്നും ഇത് തടയാന്‍ തീരുവ വര്‍ധിപ്പിക്കേണ്ടിവരുമെന്നും ധനമന്ത്രി പി. ചിദംബരം ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തീരുവ വര്‍ധിപ്പിച്ച നടപടി നിലവിലെ ധനക്കമ്മി കുറക്കാന്‍ വഴിയൊരുക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

Advertisement