Categories

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണം പവന് 80 രൂപ കുറഞ്ഞു. 23,040 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10രൂപ കുറഞ്ഞ് 2,880രൂപയായി. രാജ്യാന്തര വിപണിയിലും സ്വര്‍ണവിലയില്‍ ചെറിയ കുറവുണ്ട്.

Ads By Google

24,160 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. കഴിഞ്ഞ മാസം തുടങ്ങുമ്പോള്‍ 23,240 രൂപയായിരുന്നു   ഒരുപവന്‍ സ്വര്‍ണത്തിന് വില. പിന്നീട് കുതിച്ചുയര്‍ന്ന ശേഷം വില കുറഞ്ഞുതുടങ്ങുകയായിരുന്നു.

വിവാഹ, ഉത്സവ സീസണ്‍ തുടരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണ വില ഉയര്‍ത്തിനിര്‍ത്തുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

വിവാഹ സീസണ്‍ ആയതിനാല്‍ എല്ലാ ജ്വല്ലറികളിലും സ്വര്‍ണ ശേഖരം ഉയര്‍ത്തി നിര്‍ത്തുന്ന പ്രവണതയാണ് കാണിക്കുന്നത്.

Tagged with: