കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 40 രൂപയും ഗ്രാമിന് അഞ്ച് രൂപയുമാണ് ബുധനാഴ്ച്ച വര്‍ധിച്ചത്. ഇതോടെ പവന് വില 23840 രൂപയും ഗ്രാമിന് 2980 രൂപയുമായി.

ഇന്നലെ പവന് 120 രൂപ വര്‍ധിച്ചിരുന്നു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമുള്ള വര്‍ധനയായിരുന്നു ഇത്. ശനിയാഴ്ച്ച പവന്‍ വില 80 രൂപ വര്‍ധനയോടെ 23760 രൂപയിലെത്തിയിരുന്നു. തിങ്കളാഴ്ച്ച മാറ്റമില്ലാതെ തുടര്‍ന്നു.

Ads By Google

കഴിഞ്ഞ വ്യാഴാഴ്ച്ച പവന്‍ വില 40 രൂപ വര്‍ധിച്ച് 23760 രൂപയിലെത്തിയിരുന്നു. ഒരു മാസത്തിനിടയ്ക്ക് സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.

അതിനു മുമ്പ് തുടര്‍ച്ചയായ അഞ്ചു ദിവസങ്ങളില്‍ വില 23720 എന്ന നിരക്കില്‍ തുടര്‍ന്നു. സപ്തംബറില്‍ രേഖപ്പെടുത്തിയ 24160 രൂപയാണ് സ്വര്‍ണം ഇതുവരെ രേഖപ്പെടുത്തിയ റെക്കോഡ് നിരക്ക്.

ഈ വര്‍ഷം തുടക്കത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ എട്ടു ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ വിറ്റഴിയുന്ന സ്വര്‍ണത്തിന്റെ 50% വിവാഹാവശ്യത്തിനുള്ളതാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 700 ടണ്‍ സ്വര്‍ണം വിറ്റഴിഞ്ഞു.

സുരക്ഷിത നിക്ഷേപമാര്‍ഗമായി അംഗീകരിക്കപ്പെട്ടിട്ടുളളതാണ് സ്വര്‍ണം. വിലക്കയറ്റം, പണത്തിനു മൂല്യം കുറയുക, ഓഹരി വിപണി അടക്കമുളള നിക്ഷേപമാര്‍ഗങ്ങള്‍ തകരുക തുടങ്ങിയ സാഹചര്യങ്ങളില്‍ സ്വര്‍ണവില ഉയരും.

രാജ്യാന്തര വില ഉയരുന്നതിനൊപ്പം, ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം ഇടിയുന്നതു കൂടിയാകുമ്പോള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ വില കുത്തനെ ഉയരുന്നു.

ഈ വര്‍ഷം രണ്ടാം പകുതിയില്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ധിക്കുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ എട്ട് ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ വിറ്റഴിയുന്ന സ്വര്‍ണത്തിന്റെ 50% വിവാഹാവശ്യത്തിനുള്ളതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 ടണ്‍ സ്വര്‍ണം വിറ്റഴിഞ്ഞു.

അതേസമയം, ആഗോള വിപണിയിലെ വില കുറഞ്ഞു. ആഗോള വിപണയില്‍ ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 0.70 ഡോളര്‍ വര്‍ധനയോടെ 1722.90 ഡോളര്‍ നിരക്കിലാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്.