കോഴിക്കോട്: സ്വര്‍ണ വില  പവന് 80 രൂപ കുറഞ്ഞ് 21,600 രൂപയായി. തിങ്കളാഴ്ച 80 രൂപ വര്‍ധനവുണ്ടായിരുന്ന സ്വര്‍ണ വിലയില്‍ ചൊവ്വാഴ്ച മാറ്റമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇന്ന് വിലയില്‍ നേരിയ കുറവുണ്ടാവുകയായിരുന്നു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,700 രൂപയായി.

തങ്കം വെള്ളി നിരക്കുകളിലും കുറവുണ്ടായി. തങ്കം പവന് 29,370 രൂപയും വെള്ളി കിലോഗ്രാമിന് 54,200 രൂപയുമാണ് ഇന്നത്തെ നിരക്ക്.