എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന
എഡിറ്റര്‍
Saturday 19th May 2012 8:19am

കൊച്ചി: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും വര്‍ധന. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ പവന്‍ വില 21,560 രൂപയിലെത്തി. 2,695 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. മൂന്നുദിവസങ്ങളിലായി പവന് 760 രൂപയാണ് കൂടിയത്.

കുറച്ചുനാളുകളിലായി സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. 21,840 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

Advertisement