കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 280 രൂപ വര്‍ധിച്ച് 23,720 രൂപയാണ് പുതിയ വില. ഗ്രാമിന് 35 വര്‍ധനവോടെ 2,965 ലെത്തി.

തുടര്‍ച്ചയായി ഉയരുകയായിരുന്ന സ്വര്‍ണവില കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് 160 രൂപ കുറഞ്ഞ് 23,440 ലെത്തിയത്. ഇനി വെറും 180 രൂപകൂടി വര്‍ധിച്ചാല്‍ പവന് 24,000 രൂപയാകും.

Ads By Google

ആഗോളവിപണിയിലും സ്വര്‍ണത്തിന്റെ വില കുതിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 34 ഡോളര്‍ വര്‍ധിച്ച് 1,735.30 ഡോളറായി.