എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്; പവന് 240 രൂപയാണ് വര്‍ധിച്ചത്
എഡിറ്റര്‍
Tuesday 6th November 2012 12:22pm

കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 240 രൂപ നിരക്കിലാണ് വില ഉയര്‍ന്നത്. 23,120 രൂപയാണ് പവന് വില. ഗ്രാമിന് 30 രൂപ നിരക്കില്‍ 2890 രൂപയായാണ് വില ഉയര്‍ന്നത്.

കഴിഞ്ഞ ദിവസം പവന് 240 രൂപ കുറഞ്ഞ് 22,840 രൂപയായിരുന്നു.

Ads By Google

24,160 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. കഴിഞ്ഞ മാസം തുടങ്ങുമ്പോള്‍ 23,240 രൂപയായിരുന്നു ഒരുപവന്‍ സ്വര്‍ണത്തിന് വില. പിന്നീട് കുതിച്ചുയര്‍ന്ന ശേഷം വില കുറഞ്ഞുതുടങ്ങുകയായിരുന്നു.

വിവാഹ, ഉത്സവ സീസണ്‍ തുടരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണ വില ഉയര്‍ത്തിനിര്‍ത്തുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

വിവാഹ സീസണ്‍ ആയതിനാല്‍ എല്ലാ ജ്വല്ലറികളിലും സ്വര്‍ണ ശേഖരം ഉയര്‍ത്തി നിര്‍ത്തുന്ന പ്രവണതയാണ് കാണിക്കുന്നത്.

Advertisement