എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 23,320
എഡിറ്റര്‍
Tuesday 4th September 2012 8:36am

കൊച്ചി: സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലേക്ക്. പവന് 80 രൂപ ഉയര്‍ന്ന് 23,320 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 2915 രൂപയിലെത്തി.

Ads By Google

കഴിഞ്ഞ ശനിയാഴ്ച്ചയാണ് സ്വര്‍ണം ചരിത്രത്തിലാദ്യമായി 23,000 യിലെത്തുന്നത്. 23,080 ലെത്തിയ സ്വര്‍ണം പിന്നീട് നാല് ദിവസത്തോളം അതേ വിലയില്‍ തന്നെ തുടര്‍ന്നു. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച പവന് 240 രൂപ വര്‍ധിച്ച് 23,240 രൂപയായിരുന്നു.

ഉത്സവ വിവാഹ സീസണും മൂല്യ ശോഷണവുമാണ് സ്വര്‍ണത്തിന്റെ വില കുത്തനെ ഉയരാനുള്ള പ്രധാന കാരണം.

അന്താരാഷ്ട്ര വിപണയിലും സ്വര്‍ണത്തിന് വില കുതിക്കുകയാണ്.

Advertisement