എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണ്ണവില വീണ്ടും കൂടി: പവന് 22,120
എഡിറ്റര്‍
Thursday 14th March 2013 11:07am

കൊച്ചി: സ്വര്‍ണ്ണ വില ഇന്ന് വര്‍ദ്ധിച്ചു. പവന് 40 രൂപ കൂടി 22,120 രൂപയായി. ഗ്രാമിന് അഞ്ച് രൂപ കൂടി 2765 രൂപയിലെത്തി.

Ads By Google

ഇന്നലെയും പവന് 40 രൂപ ഉയര്‍ന്നിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധിച്ചതാണ് ഇവിടെയും വില കൂടാന്‍ കാരണമായത്.

ഇറക്കുമതി ചുങ്കം ഉയര്‍ത്തിയതു വഴി സ്വര്‍ണം  ഇറക്കുമതിക്ക് ഗ്രാമിന് 60 രൂപ മുതല്‍ 75 രൂപ വരെ തീരുവ വര്‍ധിക്കും. എന്നാല്‍ വിവാഹ സീസണ്‍ അവസാനഘട്ടമായതിനാല്‍ വ്യാപാരത്തോത് ഇപ്പോള്‍ കുറവാണ്.

5620 കോടി ഡോളറിന്റെ സ്വര്‍ണമാണ് 2012ല്‍ രാജ്യത്ത് ഇറക്കുമതി ചെയ്തത്. വര്‍ധിച്ച തോതിലുള്ള സ്വര്‍ണ ഇറക്കുമതി സമ്പദ്രംഗത്ത് പ്രശ്‌നം സൃഷ്ടിക്കുമെന്നും ഇത് തടയാന്‍ തീരുവ വര്‍ധിപ്പിക്കേണ്ടിവരുമെന്നും ധനമന്ത്രി പി. ചിദംബരം ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തീരുവ വര്‍ധിപ്പിച്ച നടപടി നിലവിലെ ധനക്കമ്മി കുറക്കാന്‍ വഴിയൊരുക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

Advertisement