കൊച്ചി: സ്വര്‍ണം സര്‍വകാല റെക്കോര്‍ഡില്‍. പവന് 240 രൂപ വര്‍ധിച്ച് 23,240 രൂപയാണ് പുതിയ വില. ഗ്രാമിന് 30 രൂപ കൂടി 2,905 രൂപയിലെത്തി.

Ads By Google

കഴിഞ്ഞ ശനിയാഴ്ച്ചയാണ് സ്വര്‍ണം ചരിത്രത്തിലാദ്യമായി 23,000 യിലെത്തുന്നത്. 23,080 ലെത്തിയ സ്വര്‍ണം പിന്നീട് നാല് ദിവസത്തോളം അതേ വിലയില്‍ തന്നെ തുടര്‍ന്നു.  വ്യാഴായ്ച്ച 23,000 ലെത്തിയ സ്വര്‍ണം ഇന്നാണ് വീണ്ടും 240 വര്‍ധിച്ച് 23,240 ലെത്തുന്നത്.
ഉത്സവ- വിവാഹ സീസണും മൂല്യ ശോഷണവുമാണ് സ്വര്‍ണത്തിന്റെ വില കുത്തനെ ഉയരാനുള്ള പ്രധാന കാരണം.

അന്താരാഷ്ട്ര വിപണയിലും സ്വര്‍ണത്തിന് വില കുതിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 36.30 ഡോളര്‍ വര്‍ധിച്ച് 1,691.60 ലെത്തി.