കൊച്ചി: സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്. പവന് 360 രൂപ വര്‍ധിച്ച് 23,480 രൂപയിലെത്തി. ഗ്രാമിന് 45 രൂപ ഒറ്റയടിക്ക് ഉയര്‍ന്ന് 2,935 രൂപയായി. ഇതോടെ റെക്കോഡ് നിലയില്‍ തിരിച്ചെത്തിയിരിക്കുകയാണ് സ്വര്‍ണവില.

Ads By Google

സെപ്റ്റംബര്‍ 27 നാണ് പവന്‍വില ആദ്യമായി 23,480 രൂപയിലെത്തിയത്. പിന്നോട് കുറഞ്ഞ വില വീണ്ടും ഇന്ന് കയറുകയായിരുന്നു.

രണ്ട് ദിവസം കൊണ്ട് പവന്‍വിലയില്‍ 600 രൂപയുടെ കുതിപ്പാണ് ഉണ്ടായത്. ചൊവ്വാഴ്ച പവന് 240 രൂപ കൂടിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് 360 രൂപ കൂടി ഉയര്‍ന്നത്.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നതാണ് ഇവിടെയും വില ഉയരാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 31.1 ഗ്രാം 5.50 ഡോളറാണ് വര്‍ധിച്ചത്. ഇതോടെ വില 1,722.40 ഡോളറായി.