എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണ്ണവില റെക്കോഡില്‍; പവന് 24,160 രൂപ
എഡിറ്റര്‍
Monday 26th November 2012 12:03pm

കൊച്ചി: സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന് 160 രൂപ കൂടി 24,160 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,020 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

സ്വര്‍ണ്ണവില ഇതുവരെ രേഖപ്പെടുത്തിയ റെക്കോഡ് നിരക്കിലാണ് ഇപ്പോള്‍ നില്‍ക്കുന്നത.് കഴിഞ്ഞ സെപ്തംബറിലാണ് ആദ്യമായി 24160 രൂപയിലെത്തിയത്. രണ്ടുദിവസങ്ങള്‍ക്ക് മുമ്പാണ് പവന് വില 24000ത്തിലെത്തുന്നത്.

Ads By Google

കഴിഞ്ഞ സെപ്തംബറില്‍ ആയിരുന്നു ആദ്യമായി ഈ റെക്കോര്‍ഡ് കടന്നത്. മൂന്നാഴ്ചയായി സ്വര്‍ണ വില മുന്നോട്ട് തന്നെയാണ് കുതിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മുന്നേറ്റമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്.

ഈ വര്‍ഷം തുടക്കത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ എട്ട് ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ വിറ്റഴിയുന്ന സ്വര്‍ണത്തിന്റെ 50% വിവാഹാവശ്യത്തിനുള്ളതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 ടണ്‍ സ്വര്‍ണം വിറ്റഴിഞ്ഞു.

സുരക്ഷിത നിക്ഷേപമാര്‍ഗമായി അംഗീകരിക്കപ്പെട്ടിട്ടുളളതാണ് സ്വര്‍ണം. വിലക്കയറ്റം, പണത്തിന് മൂല്യം കുറയുക, ഓഹരി വിപണി അടക്കമുളള നിക്ഷേപമാര്‍ഗങ്ങള്‍ തകരുക തുടങ്ങിയ സാഹചര്യങ്ങളില്‍ സ്വര്‍ണവില ഉയരും. രാജ്യാന്തര വില ഉയരുന്നതിനൊപ്പം, ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം ഇടിയുന്നത് കൂടിയാകുമ്പോള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ വില കുത്തനെ ഉയരുന്നു.

ഈ വര്‍ഷം രണ്ടാം പകുതിയില്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ധിക്കുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ എട്ട് ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം, ആഗോള വിപണിയിലെ വില കുറഞ്ഞു. ആഗോള വിപണയില്‍ ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 0.70 ഡോളര്‍ വര്‍ധനയോടെ 1722.90 ഡോളര്‍ നിരക്കിലാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്.

Advertisement