gold price surge in kerala marketകൊച്ചി: കേരളത്തില്‍ സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. ഇന്ന് രണ്ടാംതവണയാണ് സ്വര്‍ണ്ണവില ഉയരുന്നത്. പവന് 17960 രൂപയാണ് പവന്റെ ഇപ്പോഴത്തെ വില. ഒറ്റദിവസംകൊണ്ട് രണ്ടുതവണയായി 560 രൂപയാണ് സ്വര്‍ണ്ണവില വര്‍ധിച്ചത്. ഒരു ദിവസംതന്നെ രണ്ടുതവണ സ്വര്‍ണ്ണവിലയില്‍ ഉയര്‍ച്ചയുണ്ടാകുന്നത് ഇതാദ്യമായാണ്.

ഇന്ന് രാവിലെ പവന് 400 രൂപ വര്‍ധിച്ച് 17800 രൂപയിലെത്തിയിരുന്നു. ഉച്ചയോടെയാണ് 160 രൂപ വര്‍ധിച്ച് 17960 രൂപയിലെത്തുന്നത്.

കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണ്ണവില പവന് 17480 രൂപയും ഗ്രാമിന് 2185 രൂപയുമായി വര്‍ധിച്ച് റെക്കോര്‍ഡിലെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ വിലയില്‍ നേരിയ ഇടിവുണ്ടായിരുന്നു.