കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന്‍വില 21,680 രൂപയിലും ഗ്രാമിന് 2,710 രൂപയിലുമെത്തി.

തുടര്‍ച്ചയായി നാലാംദിവസത്തെ വര്‍ധനയാണിത്. ശനിയാഴ്ച പവന്‍ വില 160 രൂപ കൂടിയിരുന്നു. 21,840 രൂപയാണ് സ്വര്‍ണം ഇതുവരെ രേഖപ്പെടുത്തിയ റെക്കോഡ്.