കൊച്ചി: റെക്കോര്‍ഡ് നിലയില്‍ നിന്നും സ്വര്‍ണ വില താഴ്ന്നു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 20 രൂപയും കുറഞ്ഞു. ഇതോടെ പവന്‍വില 22,200 രൂപയും ഗ്രാമിന് 2775 ഉം ആയി.

ജൂലായ് 26 മുതല്‍ 22,360 രൂപയായി തുടരുകയായിരുന്നു സ്വര്‍ണവില.

Ads By Google

അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,603.60 ഡോളറായി. 15.30 ഡോളറാണ് ഒറ്റയടിക്ക് ഉയര്‍ന്നത്.