എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍
എഡിറ്റര്‍
Monday 13th August 2012 10:15am

കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,800ത്തിലെത്തി. പവന് 80 രൂപ വര്‍ധിച്ച് 22,400 രൂപയായി.

Ads By Google

അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനയാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സില്‍ 1629 ഡോളറായി.

സമ്പദ് മേഖലക്ക് താങ്ങേകാന്‍ പ്രമുഖ കേന്ദ്ര ബാങ്കുകള്‍ വായ്പാനിരക്കുകള്‍ കുറക്കുന്നത് ഉള്‍പ്പെടെയുള്ള ഉദാരനയങ്ങള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയില്‍ ധനകാര്യ ഫണ്ടുകള്‍ സ്വര്‍ണത്തോട് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നതായി ദൃശ്യമായിരുന്നു. യൂറോക്ക് കരുത്ത് പകരാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന ബാങ്ക് മേധാവിയുടെ വെളിപ്പെടുത്തലും ചൈനയില്‍ വ്യാവസായിക ഉത്പാദനം തുടര്‍ച്ചയായ രണ്ടാം മാസവും താഴ്ന്നിറങ്ങിയ സാഹചര്യത്തില്‍ ചൈനീസ് ഭരണകൂടം കാര്യക്ഷമമായ നീക്കങ്ങള്‍ക്ക് താമസിക്കില്ലെന്നുമാണ് ഫണ്ടുകളുടെ നിഗമനം. അവര്‍ നിക്ഷേപങ്ങള്‍ സ്വര്‍ണത്തിലേക്ക് തിരിച്ചു തുടങ്ങിയതോടെ ലണ്ടന്‍ മാര്‍ക്കറ്റില്‍ സ്വര്‍ണത്തിന്റെ നിരക്ക് കഴിഞ്ഞദിവസം ഔണ്‍സിന് 1604 ഡോളറില്‍ നിന്ന് 1628 ഡോളറായി ഉയര്‍ന്നിരുന്നു.

ഇതിന്റെ പ്രതിഫലനം ഇന്ത്യന്‍ മാര്‍ക്കറ്റിലും ദൃശ്യമായിരുന്നു. കേരളത്തില്‍ പവന്‍ വില കഴിഞ്ഞദിവസം 22,320 ആയി ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ വില വീണ്ടും ഉയരുകയായിരുന്നു.

Advertisement