കൊച്ചി: സ്വര്‍ണവില ഉയര്‍ന്നു. പവന് 120 രൂപ വര്‍ധിച്ച് 22,200 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,775 രൂപയിലെത്തി.

റെക്കോര്‍ഡ് വിലയില്‍ തുടരുകയായിരുന്ന സ്വര്‍ണവില ശനിയാഴ്ച കുറഞ്ഞിരുന്നു. ശനിയാഴ്ച്ച 160 രൂപയായിരുന്നു കുറഞ്ഞത്. പിന്നീട് കഴിഞ്ഞദിവസം 120 രൂപയും കുറഞ്ഞു.

Ads By Google

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില താഴ്ന്നു. ട്രോയ് ഔണ്‍സിന് 1611.10 ഡോളറാണ് ഇപ്പോഴത്തെ സ്വര്‍ണവില.