കൊച്ചി: സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ദ്ധനവുണ്ടായി. ഗ്രാമിന് 15 രൂപ വര്‍ദ്ധിച്ച് 2095 രൂപയിലും പവന്‍ വില 120 വര്‍ദ്ധിച്ച് 16760 രൂപയിലുമെത്തി.

കഴിഞ്ഞ ദിവസം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ദ്ധിച്ചിരുന്നത്. ഇതുവരെയുണ്ടായിരുന്ന എല്ലാ റെക്കോര്‍ഡുകളെയും മറികടന്നാണ് ഇന്നത്തെ വിലയായ 16760 രൂപയിലെത്തിനില്‍ക്കുന്നത്.

യൂറോ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് സ്വര്‍ണ്ണ വിലയിലെ ഈ വര്‍ദ്ധനവിന് കാരണമായതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രതിസന്ധി ഘട്ടങ്ങളിലെ ആസ്തിയാണ് സ്വര്‍ണ്ണം.