Categories

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 23,200 രൂപയും ഗ്രാമിന് 10 രൂപ താഴ്ന്ന് 2,900 രൂപയുമായി. വെള്ളിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 23,280 രൂപയായിരുന്നു.

മൂന്നു ദിവസത്തെ മുന്നേറ്റത്തിന് ശേഷമാണ് വെള്ളിയാഴ്ച വിലയില്‍ ഇടിവുണ്ടായത്. തൊട്ടു മുമ്പത്തെ ആഴ്ചയില്‍ സ്വര്‍ണ വിലയില്‍ കുറവ് അനുഭവപ്പെട്ടിരുന്നു.

Ads By Google

ഇക്കഴിഞ്ഞ തിങ്കളാഴ്ച 23,120 രൂപയായിരുന്നു സ്വര്‍ണ വില. ചൊവ്വാഴ്ച 23,240 രൂപയായും ബുധനാഴ്ച 23,320 രൂപയായും ഉയര്‍ന്നിരുന്നു. ഇന്നലെ 23,400 രൂപയായിരുന്നു പവന്‍ വില.

24,160 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. കഴിഞ്ഞ മാസം തുടങ്ങുമ്പോള്‍ 23,240 രൂപയായിരുന്നു   ഒരു പവന്‍ സ്വര്‍ണത്തിന് വില. പിന്നീട് കുതിച്ചുയര്‍ന്ന ശേഷം വില കുറഞ്ഞു തുടങ്ങുകയായിരുന്നു.

വിവാഹ, ഉത്സവ സീസണ്‍ തുടരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണ വില ഉയര്‍ത്തിനിര്‍ത്തുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിവാഹ സീസണ്‍ ആയതിനാല്‍ എല്ലാ ജ്വല്ലറികളിലും സ്വര്‍ണ ശേഖരം ഉയര്‍ത്തി നിര്‍ത്തുന്ന പ്രവണതയാണ് കാണിക്കുന്നത്.

Tagged with: