കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ്. പവന് 360 രൂപയാണ് ഇന്ന് കുറഞ്ഞത്. 23,800 രൂപയാണ് പവന് വില. ഗ്രാമിന് 45 രൂപ നിരക്കിലാണ് വില കുറഞ്ഞിരിക്കുന്നത്.

Subscribe Us:

ഇപ്പോള്‍ 2975 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം സ്വര്‍ണവില പവന് 24160 രൂപയിലെത്തി റെക്കാര്‍ഡിട്ടിരുന്നു.

Ads By Google

കഴിഞ്ഞ ആഴ്ച മാത്രം മൂന്ന് തവണ സ്വര്‍ണം പുതിയ റെക്കോഡുകള്‍ രേഖപ്പെടുത്തിയിരുന്നു. വാരാവസാനം ഹര്‍ത്താല്‍ പ്രമാണിച്ച് വ്യാപാരം നടന്നില്ല. വെള്ളിയാഴ്ചയായപ്പോഴേക്കും പവന് വില 24,000 കടന്നു. സ്വര്‍ണം പവന് 24,160 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്.

എങ്കിലും ബുള്ള്യന്‍ വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞു. 10 ഗ്രാമിന് 215 രൂപ താഴ്ന്ന് 31,985 രൂപയിലെത്തി. വെള്ളിയാഴ്ച വില റെക്കോഡ് നിലവാരമായ 32,200 രൂപയിലെത്തിയിരുന്നു.

വിവാഹ, ഉത്സവ സീസണ്‍ തുടരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണ വില ഉയര്‍ത്തിനിര്‍ത്തുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിവാഹ സീസണ്‍ ആയതിനാല്‍ എല്ലാ ജ്വല്ലറികളിലും സ്വര്‍ണ ശേഖരം ഉയര്‍ത്തി നിര്‍ത്തുന്ന പ്രവണതയാണ് കാണിക്കുന്നത് .

രാജ്യാന്തര വിപണിയിലും ട്രോയി ഔണ്‍സിന് വില കൂടി.