എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണവിലയില്‍ ഇടിവ്: പവന്‍ വില 21,600 രൂപയായി
എഡിറ്റര്‍
Friday 8th June 2012 8:26am

കൊച്ചി: തുടര്‍ച്ചയായ ഉയര്‍ച്ചയ്ക്കുശേഷം സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. ആഭ്യന്തര വിപണിയില്‍ 440 രൂപ കുറഞ്ഞ് പവന്‍ വില 21,600 രൂപയിലെത്തി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 2,700ലാണു ഇന്ന് വ്യാപാരം നടക്കുന്നത്. സ്വര്‍ണവില ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു.

രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിനു 16.53 ഡോളര്‍ താഴ്ന്ന് 1,570.07 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ച പവന് 22,120 രൂപയിലെത്തി സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു.

Advertisement